കൊല്ലം: മുൻ ഇന്ത്യൻ ഫുടബോൾ താരം തേവള്ളി പൈനംമൂട്ടിൽ ഹൗസിൽ എ. നജീമുദ്ദീൻ അന്തരിച്ചു. 73 വയസായിരുന്നു. കേരളത്തിനായി ആദ്യത്തെ സന്തോഷ് ട്രോഫി കിരീടം നേടുന്ന ടീമിലെ അംഗമായിരുന്നു. ഇന്ന രാവിലെ ജോനകപ്പുറം വലിയപള്ളിയിലായിരുന്നു കബറടക്കം.
1973 ൽ റെയിൽവേസിനെ തോൽപ്പിച്ച് (3-2) കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ വലതുവിങ്ങിലെ മുന്നേറ്റ നിരയിൽ കളിച്ച താരമായിരുന്നു. നിജമുദ്ദീൻ കേരള ടീം ക്യാപ്റ്റന് നൽകിയ രണ്ട് പാസുകൾ ഗോളായിമാറിയപ്പോൾ ഹാട്രിക്ക് നേടിയ ക്യാപ്റ്റന്റെ മികവിൽ കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. കേരള ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു നിജാമുദ്ദീൻ. സന്തോഷ്‌ട്രോഫിയിലെ ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്.
1972 മുതൽ 1981 വരെ കേരള ടീമിലെ സ്ഥിരം അംഗമായിരുന്ന നജിമുദ്ദീൻ ഇടക്കാലത്ത് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1976 ൽ ഇടക്ക് വേണ്ടി ബാങ്കോക്കിൽ കളിച്ചു. 1971ഇന്ത്യയിൽ നടന്ന റഷ്യൻ, ഹംഗറി ടീമുകളുടെ സൗഹൃദ മത്സരത്തിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞു. ൧൯൭൩ ൽ ടൈറ്റാനിയത്തിൽ ചേർന്ന നജിമുദ്ദീൻ 20 വർഷത്തോളം ടീമിൽ തുടർന്ന്. പിന്നീട് ടീമിന്റെ മാനേജരും കോച്ചുമായി.1975 ൽ ഗ്യാലപ് പോളിലൂടെ സന്തോഷ് ട്രോഫിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1978 ൽ ജി.വി രാജ പുരസ്കാരവും ലഭിച്ചു.