പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളുടെ താവളമായി. കഴിഞ്ഞ ദിവസം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തിനിടെയാണ് ഈ പാമ്പിൻ കുഞ്ഞുങ്ങൾ നേതാക്കളിലൊരാളുടെ കണ്ണില്‍പ്പെട്ടത്.
ഉടനെതന്നെ ഈ വിവരം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ അറിയിക്കുകയായിരുന്നു. അദ്ദേഹം കോന്നി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ജീവനക്കാര്‍ ഡിസിസി ഓഫീസിലെത്തി.തെരച്ചിലിൽ മൂന്ന് പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളെ പ്രദേശത്തുനിന്ന് പിടികൂടി.
ഈ മുട്ട പെരുമ്പാമ്പിന്‍കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയിട്ട് അധിക നാളായില്ല എന്നും രണ്ടാഴ്ച മാത്രമാണ് പ്രായമെന്നും വനംവകുപ്പ് പ്രതികരിച്ചു. ഇവയെ പിന്നീട് കുമ്മണ്ണൂര്‍ വനമേഖലയില്‍ തുറന്നുവിട്ടു.
Representative image PHoto Credit : Pexels.com