മുംബൈയിലെ ബാന്ദ്രയിൽ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് ഗായിക സോഫി ചൗധരി. താൻ അതുവഴി കാറിൽ പോകുന്നതിനിടെ ഒരാൾ സിമ്പഴിച്ച് നഗ്നത പ്രദർശിപ്പിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. ആ സംഭവം ഏറെ വെറുപ്പുളവാക്കിയെന്നും അവർ വ്യക്തമാക്കി. ഹോട്ടർഫ്ലൈക്ക് നൽകി അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
അത് സംഭവിച്ചത് അടുത്തിടെയാണ്. ഏറിയാൽ ഒരു മാസം മുൻപ്. അക്ഷരാർത്ഥത്തിൽ അയാൾ സിമ്പഴിച്ച് എല്ലാം പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ അതുവഴി കാറിൽ പോകുമ്പോഴായിരുന്നു ഇത്. അയാൾ ബോധപൂർവമാണോ ഇത് ചെയ്തതെന്നറിയില്ല. ചില സമയം പുരുഷന്മാർ യാതൊരു വിശദീകരണമില്ലാതെ ഇതൊക്കെ ചെയ്യും.
ഘറിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ചിലർ ബൈക്ക് നിർത്തി ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇത് ഇങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അറപ്പുളവാക്കുന്നതാണ്. ഇത് എല്ലാ രാജ്യത്തും സംഭവിക്കുന്നുണ്ട്. എനിക്ക് നേരെ ഇത്തരം മോശം അനുഭവം ആദ്യമുണ്ടാകുന്നത് ലണ്ടനിൽ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു.—— സോഫി ചൗധരി പറഞ്ഞു.
View this post on Instagram
“>