ചെറുതോണി: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്. ഇടുക്കി സൈബർ പൊലീസിന്റെതാണ് നടപടി.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്‌ക്ക് താഴെയായിരുന്നു മുഹമ്മദ് നസീമിന്റെ അധിക്ഷേപ പരാമർശം.
ഇടുക്കി സ്വദേശി നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എ. സുരേഷും സംഘവും മലപ്പുറത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.