ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ദീപ്തി ശർമയുടെ പരാതിയിൽ യുപി വാരിയേഴ്സിൽ സഹതാരമായിരുന്ന ആരുഷ് ഗോയലിനെതിരെ കേസെടത്തു. ആരുഷി ആഭരണങ്ങളും പണവുമടക്കം 25 ലക്ഷം രൂപ വിലമതിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചെന്നാണ് പരാതി. ആഗ്രയിലെ സാദർ ഏരിയയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവർ കവർച്ച നടത്തിയതെന്നാണ് പരാതി.
ഭവനഭേദനം, മോഷണം, ക്രിമിനൽ വിശ്വാസ വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ആരുഷിക്കെതിരെ ചുമത്തിയിരിക്കുന്നത്. യുപി പെലീസിലെ ഡിഎസ്പിയായ ദീപിതി ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് ഒരുങ്ങുന്ന സ്ക്വാഡിലെ അംഗമാണ്. നിലവിൽ ബെംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിലാണ്. താരത്തിന് വേണ്ടി സഹോദരൻ സുമിത്താണ് പരാതി നൽകിയത്. ആരുഷിയോട് പണം മടക്കി നൽകാൻ ദീപിത് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ ഇത് നിരാകരിച്ചെന്ന് സുമിത് പ്രതികരിച്ചു.
ഒരേ ടീമിൽ ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട് ആരുഷിയും അവരുടെ മാതാപിതാക്കളും ദീപിതി ശർമയെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ തുടങ്ങി. സാമ്പത്തിക പരാധീനതയും കുടുംബത്തിന്റെ അടിയന്തര ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ചൂഷണം. സംഭവത്തിൽ ആരുഷി ഇതുവരെ പ്രതികരച്ചിട്ടില്ലെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി പൊലീസ് അന്വേഷണം ഊർജിതമാക്കി.