മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഘട്ട മുംബൈയിൽ വസതിയിൽ അതിക്രമിച്ചുകയറിയ സ്ത്രീയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൽമാൻഖാൻ കുടുംബത്തോടൊപ്പം താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്മെന്റിലാണ് യുവതി അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. 36 കാരിയായ ഇഷ ചബ്രിയയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ബാന്ദ്ര കോടതിയിൽ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഡലാണെന്ന് അവകാശപ്പെടുന്ന ഇഷ സൽമാൻ ഖാന്റെ വസതിയിൽ ആരുമറിയാതെ പ്രവേശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, നടൻ തന്നെ ക്ഷണിച്ചുവെന്നും അപ്പാർട്ട്മെന്റിന്റെ വാതിലിൽ മുട്ടിയ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാളെ കണ്ടതായും ഇവർ പൊലീസിനോട് പറഞ്ഞു. സൽമാൻഖാന്റെ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടാണ് തൻ എത്തിയതെന്നായിരുന്നു യുവതിയുടെ അവകാശവാദം.
എന്നാൽ പൊലീസിന് അവരുടെ അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. താൻ ഖാറിലാണ് താമസിക്കുന്നതെന്നും ആറ് മാസം മുമ്പ് ഒരു പാർട്ടിയിൽ വെച്ച് സൽമാൻ ഖാനെ കണ്ടിരുന്നുവെന്നും ഇഷ പറയുന്നു. എന്നാൽ ഈ സ്ത്രീയുമായോ അവരുടെ അവകാശവാദങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് നടന്റെ കുടുംബം വ്യക്തമാക്കി. മെയ് 20 നും സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. ജിതേന്ദ്ര കുമാർ സിംഗ് എന്ന യുവാവാണ് ആൻ നടനെ കാണേണനെന്ന പേരിൽ സൽമാന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.