തൃശൂർ : വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. കൊടുങ്ങല്ലൂർ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിലാണ് വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായത്.
ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പിൽ സന്തോഷ് എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്‌ച്ച അർദ്ധരാത്രിയിലായിരുന്നു സംഭവം.
വഞ്ചിയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.
ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് കോട്ടപ്പുറം കോട്ടയിൽ പുഴയിൽ മണൽ വാരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.കാണാതായവർക്കു വേണ്ടി തീരദേശ പൊലീസും, ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തുന്നു.
Representative image