മുഖ്യമന്ത്രി പിണറായി വിജയന് കവിത ചൊല്ലി 80-ാം പിറന്നാൾ ആശംസകൾ നേർന്ന് ദിവ്യ, എസ്. അയ്യർ ഐഎഎസ്. മഹാകവി അക്കത്തത്തിന്റെ ‘ചക്രം’ എന്ന കവിതയാണ് ദിവ്യ ചൊല്ലിയത്.
‘ വിജയത്തിൻ കൈകളിൽ ചുറ്റിക്കറങ്ങുന്നു വിദ്യുന്മയമൊരു ചക്രം
ഒരുമാത്രപോലും കറക്കത്തില്‍നിന്നതു വിരമിച്ചതോര്‍മ്മയില്ലാര്‍ക്കും’ എന്നാണ് കവിതയിലെ വരികൾ. ആയിരം അമ്പിളികലകളെ കണ്ടു നിൽക്കു നിറവിലാണ് അദ്ദേഹം. അതിന്റെ ജ്വലിക്കുന്ന പ്രകാശം എന്നത് കേരള ജനതയുടെ മനസ്സിലും പരക്കട്ടെയെന്നും ദിവ്യ പറഞ്ഞു.