ഇംഗ്ലണ്ട് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ പിൻഗാമിയായി ശുഭ്മാൻ ഗിൽ നായകനാകുന്ന ടീമിൽ ഋഷഭ് പന്താണ് ഉപനായകൻ. കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ ഇടം കണ്ടെത്തി.
മുഹമ്മദ് ഷമിക്ക് അവസരം നൽകിയില്ല. ശർദുൽ താക്കൂറും ടീമിലുണ്ട്. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, അകാശ് ദീപ്, അർഷദീപ് സിംഗ്, എന്നിവരാണ് പേസർമാർ. 18 പേരുടെ സ്ക്വാഡാണ് പ്രഖ്യാപിച്ചത്. സർഫറാസ് ഖാനെ ഒഴിവാക്കിയപ്പോൾ അഭിമന്യു ഈശ്വരന് അവസരം നൽകി.