കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

Published by
Janam Web Desk

ലക്നൗ: കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്ത യുവതിയെ നടുറോഡിൽ വച്ച് തല്ലിച്ചതച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന ഭർത്താവിനെയും കാമുകിയെയും വഴിതടഞ്ഞുവച്ചാണ് യുവതി ചോദ്യം ചെയ്തത്. ഇത് ഇഷ്ടപ്പെടാത്ത യുവാവ് കാമുകിക്കൊപ്പം ചേർന്ന യുവതിയെ മർദ്ദിക്കുകയായിരുന്നു. ശിവാജി ന​ഗറിലെ മാർക്കറ്റ് ഏരിയയിൽ വച്ചാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മർദ്ദനത്തിൽ യുവതിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ബൈക്കിൽ പോകുന്നത് കണ്ട മോഹിനി വാഹനം തടഞ്ഞ് നിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ഭർത്താവും കാമുകിയും മോഹിനിയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. മോ​ഹിനിയുടെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പിന്നീട് ഇരുവരും സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. മോഹിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment