മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

Published by
Janam Web Desk

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. വടക്കൻ ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്‌ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ 34 കാരി അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്.

പൊലീസ് പറയുന്നത്, പരിക്കേറ്റ യുവതി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. രാത്രി 9 മണിയോടെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങി. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ യുവതി പണം നൽകി.

പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചു. ശബ്ദം കുറയ്‌ക്കാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും അയാൾ നിരസിച്ചു. ഇതിനിടെ ഒരു കുപ്പി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ എടുത്ത് മുഖത്ത് ഒഴിച്ച് അയാൾ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. അയൽവാസികളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഭർത്താവിനായി തെരച്ചിൽ ആരംഭിച്ചു.

 

Share
Leave a Comment