കൊച്ചി: ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ സൗഹൃദം സ്ഥാപിച്ച് നിരവധി യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശി ഹനീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 50 ലക്ഷത്തോളം രൂപയാണ് പ്രതി യുവതിയിൽ നിന്നും തട്ടിയെടുത്തത്. 40 ഓളം യുവതികളെ ഇയാൾ വലയിലാക്കിയെന്നാണ് റിപ്പോർട്ട്.
അനാഥൻ ആണെന്നും, വലിയ ബിസിനസ് സമ്രാജ്യത്തിന്റെ ഉടമ ആണെന്നും, സംഗീത പ്രേമി ആണെന്നും വിദേശ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുവെന്നും പറഞ്ഞാണ് ഇയാൾ യുവതികളെ വലയിലാക്കിയിരുന്നത്. തുടർന്ന് തന്റെ കോടിക്കണക്കിന് രൂപ എൻഫോഴ്‌സ്മെന്റ് പിടിച്ചെന്നും തിരിച്ചു കിട്ടാൻ ടാക്സ് അടയ്‌ക്കണമെന്നും യുവതികളോട് പറയും. പിന്നീട് യുവതികളിൽ നിന്നും ഈ പേരും പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങും. പണം നൽകാതെ വന്നാൽ പഴയ ചാറ്റും വീഡിയോയും കാണിച്ച് ഭീഷണി തുടങ്ങും. പണം തിരികെ ആവശ്യപ്പെടുമ്പോൾ ക്യാൻസർ ചികിത്സയ്‌ക്ക് വിദേശത്താണെന്ന് പറയും. ,
ലൈംഗിക ചൂഷണത്തിനായി വിവാഹമോചിതരായ സ്ത്രീകളെ ആണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
പാലക്കാട് സ്വദേശിനിയുടെ പരാതിയിൽ ബലാത്സംഗം, തുടർ പീഡനം, പീഡനത്തിലൂടെയും ഭീഷണിയിലൂടെയും പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Leave a Comment