സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

Published by
Janam Web Desk

ന്യൂഡൽഹി: കഴിഞ്ഞ വർഷം സ്ഫോടനങ്ങൾ മൂലമുണ്ടാകുന്ന പൗരന്മാരുടെ മരണങ്ങളും നാശനഷ്ടങ്ങളും ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ രാജ്യങ്ങളിൽ പാകിസ്താനും. പട്ടികയിൽ സിറിയക്ക് തൊട്ടുതാഴെ ഏഴാം സ്ഥാനത്താണ് പാകിസ്താൻ. 210 മരണങ്ങൾ ഉൾപ്പെടെ 790 പേരാണ് സ്‌ഫോടനങ്ങളിൽ ഇരകളായ സാധാരണക്കാർ.

യുകെ ആസ്ഥാനമായുള്ള എൻ‌ജി‌ഒ ആക്ഷൻ ഓൺ ആംഡ് വയലൻസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഇതനുസരിച്ച് റിപ്പോർട്ട് ചിട്ടപ്പെട്ടിട്ടുള്ള സ്ഫോടനങ്ങളുടെ എണ്ണം മുൻവർഷത്തേതിൽ നിന്നും 11ശതമാനം വർദ്ധിച്ചു. പലസ്തീൻ (ഗാസ), ഉക്രെയ്ൻ, ലെബനൻ, സുഡാൻ, മ്യാൻമർ, സിറിയ രാജ്യങ്ങളാണ് സ്‌ഫോടനങ്ങളിൽ ആളപായവും നാശനഷ്ടവും കൂടുതലുള്ള ആദ്യ ആറ് സ്ഥാനക്കാർ.

പാകിസ്താനെക്കാൾ മികച്ച സാഹചര്യമുള്ള രാജ്യങ്ങളിൽ റഷ്യ, നൈജീരിയ, യെമൻ, ഇറാൻ, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്നു. അവയിൽ പലതും യുദ്ധത്തിലോ ആഭ്യന്തര സംഘർഷങ്ങളോ നേരിടുന്ന രാജ്യങ്ങളാണെന്നതും ശ്രദ്ധേയമാണ്. 2014 ന് ശേഷം പാകിസ്താനിൽ ഏറ്റവും കൂടുതൽ സ്ഫോടന-അക്രമ സംഭവങ്ങൾ നടന്നത് 2024 ലാണെന്നും 2018 ന് ശേഷം സാധാരണ ജനങ്ങളുടെ മരണങ്ങളുടെ എണ്ണത്തിൽ രണ്ടാമത്തെ ഉയർന്ന വർഷമാണിതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Share
Leave a Comment