അല്പനേരം മുൻപാണ് ഇംഗ്ലണ്ട് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ഒരുപിടി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ചിലരെ നിലനിർത്തിയില്ല. എട്ടു വർഷങ്ങൾക്ക് ശേഷം കരുൺ നായർ വീണ്ടും ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിച്ചു. ഒഴിവാക്കിയതിൽ പ്രമുഖൻ സർഫറാസ് ഖാനായിരുന്നു. ന്യൂസിലൻഡിനെതിരെയടക്കം നിറം മങ്ങിയതോടെയാണ് താരത്തെ പരിഗണിക്കാതിരുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലും താരം ഭാഗമായിരുന്നു.
അതേസമയം സർഫറാസിനെ പരിഗണിക്കാതിരുന്നതിൽ എക്സിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. താരം ഫിറ്റ്നസിൽ ശ്രദ്ധിച്ച് 10 കിലോ ഭാരം കുറച്ചെന്നും അദ്ദേഹത്തോട് കാട്ടുന്നത് അനീതിയുമെന്നാണ് ഒരു വിഭാഗത്തിന്റെ മുറവിളി. അച്ചടക്കത്തോടെയുള്ള കഠിനമായ ഡയറ്റ് പിന്തുടർന്നാണ് താരം ഭാരം കുറച്ചതെന്നും പറഞ്ഞാണ് ചിലർ രോഷാകുലരാകുന്നത്.
സർഫറാസിനെ പുറത്തിരുത്തിയപ്പോൾ സായ് സുദർശനെയും കരുൺ നായരെയുമാണ് ഉൾപ്പെടുത്തിയത്. അതേസമയം 50 പേരെ ഉൾപ്പെടുത്താനാവില്ലെന്നാണ് ഒഴിവാക്കിയവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അഗാർക്കർ നൽകിയ മറുപടി. ആകെ 18 സ്പോട്ടാണ് ഉള്ളത്. അതിൽ എല്ലാവരെയും ഉൾപ്പെടുത്താനാകില്ലെന്നും മുഖ്യസെലക്ടർ പറഞ്ഞു.
Leave a Comment