തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

Published by
Janam Web Desk

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ സീസൺ ശുഭകരമായി അവസാനിപ്പിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള പഞ്ചാബിനെ കാത്തിരിപ്പ് നീളും. പഞ്ചാബിന് ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പായിട്ടില്ലെങ്കിലും 13 കളികളിൽ നിന്നും 8 ജയങ്ങൾ ഉള്ള പഞ്ചാബ് റൺറേറ്റിന്റെ ബലത്തിൽ 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

13 കളികളിൽ 9 വിജയവും 4 തോൽവിയുമായി ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പഞ്ചാബിനും ആർസിബിക്കും തുല്യ പോയിടുകളുണ്ടെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു മൂന്നാം സ്ഥാനത്താണ്. ഹൈദരാബാദിനോടേറ്റ കൂറ്റൻ തോൽവിയാണ് ആർസിബിക്ക് തിരിച്ചടിയായത്. അത്സമയം പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ഇന്ത്യൻസ് 16 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്.

അതേസമയം പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചുവെങ്കിലും ചെന്നൈക്ക് ആശ്വസിക്കാൻ വകനൽകി വിക്കറ്റ് വേട്ടയിൽ മുൻപിൽ നിൽക്കുന്നത് നൂർ അഹമ്മദാണ്. 13 മത്സരങ്ങളിൽ നിന്നായി 21 വിക്കറ്റുകളാണ്‌ സിഎസ്കെ തരാം നേടിയിട്ടുള്ളത്. ഗുജറാത്ത് തരാം സായ് സുദർശനാണ് ഓറഞ്ച് ക്യാപ്പ് കൈവശം വച്ചിരിക്കുന്നത്. 13 മത്സരങ്ങളിൽ നിന്നായി 638 റൺസാണ് താരത്തിന്റെ സമ്പാദ്യം.

Share
Leave a Comment