‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

Published by
Janam Web Desk

കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​സർക്കാർ ആശുപത്രിയിലെ വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി. പാലക്കാട് മണ്ണാർക്കാട് അലനെല്ലൂരിൽ നിന്നുളള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്.

വാക്സിനേഷൻ എടുക്കാത്തവ‍‍ർക്ക് വീട്ടിൽ വന്ന് കുത്തിവയ്‌ക്കണമെന്നാണ് ഇപ്പോഴത്തെ നിയമം എന്ന് ഡോക്ടർ  പറയുന്നുണ്ട്. അതെന്ത് നിയമമാണെന്ന് പറഞ്ഞാണ് യുവാവ് കയർക്കുന്നത്. കുട്ടിയുടെ അമ്മ സമ്മതിച്ചിതിന് ശേഷമാണ് കുത്തിവയ്പ്പ് എടുത്തതെന്ന് പറഞ്ഞപ്പോൾ കുത്തിവയ്പ്പ് എടുക്കേണ്ടെന്ന് ഓളോട് പ്രത്യേകം പറ‍ഞ്ഞിരുന്നു എന്നാണ് യുവാവ് പറയുന്നത്.  ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ എത്തിയാണ് ഇയാൾ ഭീഷണി മുഴക്കിയത്. എപ്പോഴും ഇവിടെ ഇരിക്കില്ലല്ലോ പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാമെന്നും പറഞ്ഞാണ് അയാൾ മുറി വിട്ട് പുറത്തിറങ്ങിയത്. താൻ കുട്ടിയുടെ തന്തയാണെന്നും യുവാവ് ആവർത്തിച്ച് പറയുന്നുണ്ട്.

വാക്സിനേഷൻ എടുക്കാത്ത കുഞ്ഞുങ്ങൾക്ക് വീട്ടിലെത്തി കുത്തിവയ്പ്പ് നൽകണമെന്നാണ് ചട്ടം.  ഇത് പ്രകാരമാണ് ആരോ​ഗ്യ പ്രവർത്തകർ വീട്ടിലെത്തി കുത്തിവയ്പ്പ് എടുത്തത്. എന്നാൽ മലബാർ മേഖലയിലെ ചില പ്രദേശങ്ങളിൽ വാക്സിനേഷൻ ഇപ്പോഴു വിമുഖത തുടരുകയാണ്. യുവാവ് ഇത്തരത്തിൽ ഒരാളെന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Share
Leave a Comment