കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

Published by
Janam Web Desk

കൊച്ചി: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ തീരത്ത് അടിഞ്ഞത് കണ്ടാൽ തൊടരുതെന്ന് വീണ്ടും മുന്നറിയിപ്പ്. കപ്പൽ പൂർണ്ണമായും മുങ്ങിയെന്ന്
സംസ്ഥാന സർക്കാർ ഔദ്യോ​ഗിക വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. കണ്ടെയ്നർ കണ്ടാൽ ഉടൻതന്നെ 112 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കണ്ടെയ്നറിൽ അപകടകരമായ വസ്തു ഉള്ളതിനാൽ തീരത്താക ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

100 ഓളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകുമെന്നാണ് നി​ഗമനം. കപ്പലിലെ ഇന്ധനവും ചോർന്നിട്ടുണ്ട്. ഡോണിയർ വിമാനം ഉപയോ​ഗിച്ച് കടലിൽ പരന്ന എണ്ണ നശിപ്പിക്കാനുള്ള പൊടി തെളിക്കാൻ തുടങ്ങി. മണിക്കൂറിൽ 3 കിമി വേ​ഗത്തിലാണ് കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്നത്. കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്. കുറഞ്ഞത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കണം. കപ്പൽ മുങ്ങി സ്ഥലത്ത് നിന്നും 20 നോട്ടക്കൽ മൈൽ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ടാണ് ചരക്കുകപ്പലായ എംഎസ്സി എൽസ 3 അറബിക്കടലിൽ ചരിഞ്ഞത്. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും 16.6
നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കൊല്ലം, ആലപ്പുഴ,തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് അടിയാൻ സാധ്യത. ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി എന്നീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.

 

Share
Leave a Comment