സ്ക്രീനിലെ ഹൊറർ രംഗങ്ങളിലൊന്ന് കാണുന്ന തിയേറ്ററിൽ സംഭവിച്ചാലോ? അത്തരമൊരു കാര്യമാണ് അർജൻ്റീനയിലെ ഒരു 7ഡി തിയേറ്ററിലുണ്ടായത്. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിനിടെയാണ് സംഭവം. ലാ പ്ലാട്ടയിലെ ഓക്കോ തിയേറ്റിലാണ് സ്ക്രീനിലെ ഹൊറർ റിയൽ ഹൊറർ അനുഭവമായി മാറിയത്.
ചിത്രം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ തിയേറ്റർ ഹാളിന്റെ സീലിംഗ് തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പ്രേക്ഷകന് പരിക്കേൽക്കുകയായിരുന്നു. ഫിയാമ്മ വിയ്യാവർദേ എന്ന യുവതിക്കാണ് പരിക്കേറ്റത്. 11-കാരിയായ മകൾക്കും സുഹൃത്തിനുമൊപ്പമാണ് അവർ സിനിമ കാണാനെത്തിയത്. ഇതാണ് വലിയൊരു ദുരന്തത്തിലേക്ക് വഴമാറിയത്.
സിനിമയിലെ വലിയ സൗണ്ട് ഇഫക്റ്റുകളും ആക്ഷൻ സീക്വൻസുകളും കൊണ്ട്, സീലിംഗ് തകരുന്നതിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം സിനിമയുടെ ഭാഗമാകുമെന്നാണ് ആദ്യം തിയേറ്ററിലുണ്ടായിരുന്നവർ കരുതിയത്. പിന്നീടാണ് വലിയൊരു പാളി അടർന്നു വീണതെന്ന് പരിക്കേറ്റ യുവതി പറഞ്ഞു.
View this post on Instagram
“>