അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലെത്തിയ യുവതിയുടെ അപ്രതീക്ഷിതമരണത്തിൽ ദുരൂഹത. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ യുവതിയുടെ മൃതദേഹത്തിൽ ഹൃദയമില്ലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇംഗ്ലണ്ടിൽ നിന്നുള്ള ബേത്ത് മാർട്ടിന്റെ മരണത്തിലാണ് ഈ ദുരൂഹത നിലനിൽക്കുന്നത്.
28 കാരിയായ ബേത്ത് മാർട്ടിൻ രണ്ട് കുട്ടികളുടെ അമ്മയുമാണ്. അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം തുർക്കിയിലെത്തിയതായിരുന്നു യുവതി. എന്നാൽ വിമാനയാത്രയ്‌ക്കിടെ അവശത അനുഭവപ്പെടുകയായിരുന്നു. ആദ്യം ഭക്ഷ്യ വിഷബാധയാകുമെന്ന് കരുതിയെങ്കിലും സ്ഥിതി ഗുരുതരമായതോടെ തുർക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ മരണപ്പെടുകയായിരുന്നു.
ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതിനെത്തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് തുർക്കി ആരോഗ്യമന്ത്രലയം അറിയിച്ചത്. എന്നാൽ മൃതദേഹം ഇംഗ്ലണ്ടിൽ തിരിച്ചെത്തിനുശേഷമാണ് ബെത്തിന്റെ മൃതദേഹത്തിൽ ഹൃദയം ഉണ്ടായിരുന്നില്ലന്ന വിവരം കുടുംബം അറിയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച ഇംഗ്ലണ്ടിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയ തുർക്കിയിലെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് ബെത്തിന്റെ ഭർത്താവ് ലൂക്കിന്റെ ആരോപണം. ഇയാളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















