തിരുവനന്തപരം: ചെസ്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രവും ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 ജൂൺ 1 ഞായറാഴ്ച തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഹാളിൽ( നന്ദാവനം, തിരുവനന്തപുരം) വച്ച് നടത്തുന്നു. ആറു റൗണ്ടു വീതമുള്ള മത്സരങ്ങളാകും നടത്തുക.
മെയ് 31 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ചാമ്പ്യൻഷിപ്പിന്റെ ആദ്യ നാല് സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാൻ കഴിയും. വിശദവിവരങ്ങൾക്ക് +919048643887 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 10,000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. 5000 രൂപയും ട്രോഫിയുമാണ് രണ്ടാം സമ്മാനം.