തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേർ ജീവനൊടുക്കിയെന്ന് സൂചന. വർക്കല വക്കത്താണ് ദാരുണ സംഭവം. ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറും കുടുംബവുമാണ് വീട്ടിൽ ആത്മഹത്യ ചെയ്തതെന്ന് വിവരം.
അനിൽകുമാർ, ഭാര്യ ഷീജ, രണ്ട് ആൺ മക്കൾ എന്നിവരാണ് മരിച്ചത്.കടബാധ്യതയാണ് മരണ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് അന്വേഷണത്തിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.