കൊച്ചി: അർബൻ മാവോയിസ്റ്റ്- നിരോധിത ഭീകര ഗ്രൂപ്പ് ബന്ധങ്ങളിൽ കൂടുതൽ പേരെ നിരീക്ഷിച്ച് ദേശീയ അന്വേഷണ ഏജൻസി. രാജ്യവിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് അർബൻ മാവോയിസ്റ്റ് റജാസൽ സിദ്ധിഖ് അറസ്റ്റിലായതിന് പിന്നാലെയാണ് വിവരം പുറത്തു വന്നത്.
ഭീകരവാദ കേസുകളിൽ ജയിൽവാസമനുഭവിച്ചവരെ മഹത്വവൽക്കരിച്ചുള്ള പ്രചാരണം സംസ്ഥാനത്ത് സജീവമാണ്. യുഎപിഎ കേസുകളിൽ പ്രതികളായിരുന്നവരാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് കണ്ടെത്തൽ.
യുഎപിഎ പ്രതിയായ സിദ്ദീഖ് കാപ്പന്റെ സുഹൃത്ത് റാസിക് റഹീമടക്കം നിരീക്ഷണത്തിലാണെന്നാണ് വിവരം. യുഎപിഎ തടവുകാരെ മഹത്വവൽക്കരിച്ച് റാസിക് റഹീം ‘തടവറക്കാലം’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പാനായിക്കുളം സിമി കേസിൽ പ്രതിയായ ഇയാൾക്ക് നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുമായി അടുത്ത ബന്ധമുണ്ട്.















