തിരുവനന്തപുരം: ഭക്തർ കഷ്ടപ്പെട്ട് നല്ല രീതിയിൽ കൊണ്ട് പോകുന്ന ക്ഷേത്രങ്ങൾ പിടിച്ചെടുത്താണ് ദേവസ്വം ബോർഡ് ലാഭത്തിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി. ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നതിനായി ടെംപിൾ ക്യാച്ചിംഗ് എക്സ്പേർട്സ് തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിലാണ് പല സ്ഥാനമാനങ്ങളും നൽകുന്നത്. ദേവസ്വം ബോർഡ് നഷ്ടത്തിലാണെങ്കിലും ജീവനക്കാരെ നിയമിക്കുന്നതിൽ യാതൊരു പിശുക്കുമില്ല. ഭക്തജനങ്ങൾ നിർമിച്ചെടുത്ത ക്ഷേത്രങ്ങളിൽ വരുമാനമുള്ളത് നോക്കി കൈവശപ്പെടുത്തി അതിന്റെ വരുമാനം കൂടി സ്വന്തമാക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. അതിനുള്ള ശ്രമങ്ങളും ഇവിടെ നടന്നുക്കുന്നുണ്ട്. അതിന്റെ പ്രവർത്തനങ്ങളും അവതാളത്തിലാക്കാനാണ് ശ്രമം”.
“കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആയിരത്തിലധികം മലബാർ ദേവസ്വത്തിൽ തന്നെ നാല് ലക്ഷത്തിലധികം ആളുകളെ നിയമിച്ചു. കേരളത്തിൽ പല വകുപ്പുകളിലായി പിൻവാതിലിലൂടെ നിയമിക്കുന്നു. അവരെയൊക്കെ സ്ഥിരപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പാർട്ടിക്കാരെയും പാർട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്നവരെയും തീറ്റിപ്പോറ്റാൻ വേണ്ടിയാണ് ഇത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നത്”- വത്സൻ തില്ലങ്കേരി പറഞ്ഞു.















