അമിതമായ ഫോൺ ഉപയോഗം യുവാവിനെ വിചിത്രമായ രോഗാവസ്ഥയിലേക്ക് എത്തിച്ചുവെന്ന വാർത്തയാണ് ജപ്പാനിൽ നിന്നും വരുന്നത്. 25 വയസുള്ള യുവാവിനാണ് ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം എന്ന രോഗം ബാധിച്ചിരിക്കുന്നത്. ഇയാൾക്ക് ഭൂരിഭാഗം സമയവും തന്റെ ഫോണിൽ നോക്കിയിരിക്കുന്ന ശീലം ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. ഇതിന്റെ ഫലമായി ഇയാൾക്ക് തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു.ന്യൂറോ മസ്കുലാർ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു അപൂർവ രോഗമാണ് ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം.
യുവാക്കളിൽ ഈ രോഗാവസ്ഥ വളരെ അപൂർവമായാണ് കണ്ടുവരുന്നതെങ്കിലും ദീർഘനേരം കഴുത്ത് വളച്ച് ഫോൺ നോക്കിയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് JOS കേസ് റിപ്പോർട്ട്സ് എന്ന മെഡിക്കൽ ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫോൺ ഉപയോഗം അമിതമായതോടെ യുവവൈന്റെ കഴുത്തിന് പിന്നിൽ വലിയൊരു മുഴ രൂപപ്പെടുകയും 2023-ൽ തല ഉയർത്താനുള്ള ശേഷി പൂർണമായും ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോംനഷ്ടമാവുകയും ചെയ്തു.
യുവാവിന് കഠിനമായ കഴുത്ത് വേദനയും ആഹാരം കഴിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ആറുമാസത്തിനുശേഷം യുവാവിന് തല ഉയർത്താനും ശരിയായി പിടിക്കാനുമുള്ള കഴിവ് തിരികെ ലഭിച്ചു. ഒരു വർഷംകൊണ്ട് ആരോഗ്യസ്ഥതിയിൽ കൂടുതൽ പുരോഗതിയുണ്ടായി. അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ് മെഡിക്കൽ പ്രൊഫഷണലുകൾ ഈ ഗുരുതരമായ കേസിനെ ചൂണ്ടിക്കാട്ടുന്നത്.















