ഷിംല : പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാംഗ്ര സ്വദേശിയായ അഭിഷേക് ഭരദ്വാജാണ് പിടിയിലായത്. രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
യുവാവിന്റെ മൊബൈൽ ഫോണിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. സൈനിക നീക്കങ്ങളെ കുറിച്ചും ഇന്ത്യയുടെ നടപടികളെ കുറിച്ചുമുള്ള വിവരങ്ങൾ ഇയാൾ പാകിസ്താനുമായി പങ്കുവച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇയാളുടെ പശ്ചാത്തലം പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.















