തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നടയ്ക്ക് വീതി കൂട്ടാനുള്ള ദേവസ്വം ബോർഡിന്റെ വിവാദ തീരുമാനത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ദേവപ്രശ്നം നടത്തി ഭഗവാന്റെ ഹിതം അറിയാതെ തീരുമാനം നടപ്പാക്കരുതെന്ന് വി എച്ച് പി സംസ്ഥാന പ്രസിഡൻ്റ് വിജി തമ്പി പ്രതികരിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ അഷ്ടമംഗല്യ ദേവപ്രശ്നം നടത്തണം. ഭഗവാന്റെ ഹിതം അറിയണം. വാസ്തു വിദഗ്ധരുമായി കൂടിയാലോചിച്ച് വേണം തീരുമാനം എടുക്കാൻ. ദേവപ്രശ്നം നടത്താതെ വാതിലിന്റെ വീതി കൂട്ടിയാൽ ഭക്തരുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ക്ഷേത്രത്തിൽ നടത്തുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നാലമ്പലത്തിലേക്കുള്ള വഴി വീതി കൂട്ടാനുള്ള ദേവസ്വം ബോർഡിന്റെ തിരുമാനം. വീതി കൂട്ടുകയാണെങ്കിൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഇരുന്ന കരിങ്കൽ പാളി സഹിതം പൊളിച്ചു മാറ്റേണ്ടി വരും. ഇവിടെ ഇരുന്നാണ് മേൽപ്പത്തൂർ നാരായണീയം രചിച്ചത്.















