ബെംഗളൂരു: കന്നഡവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ നടൻ കമൽഹാസനെതിരെ പരാതി നൽകി കർണാടക രക്ഷിണ വേദികൈ. കമൽഹാസന്റെ വിദ്വോഷ പരാമർശം കന്നഡ ഭാഷയെയും കന്നഡക്കാരുടെ വികാരങ്ങളെയും വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. അതിനാൽ കമൽഹാസനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കെആർവി പരാമർശിച്ചു.
ബെംഗളൂരിവിലെ ആർഎം നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കമൽ ഹാസന്റെ പ്രസ്താവന നിയമവിരുദ്ധമാണെന്നും രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യത്തിന് എതിരാണെന്നും കർണാടക രക്ഷിണ വേദികൈ പ്രസിഡന്റ് പ്രവീൺ ഷെട്ടി പറഞ്ഞു.
തഗ് ലൈഫ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് കന്നഡ ഭാഷയെ അധിക്ഷേപിക്കുന്ന തരത്തിൽ കമൽ ഹാസൻ പ്രസംഗിച്ചത്. തമിഴിൽ നിന്നാണ് കന്നഡ ഉത്ഭവിച്ചതെന്നായിരുന്നു പ്രസ്താവന. ഇതിന്റെ ചെറിയ വീഡിയോ ക്ലിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങൾക്ക് വഴിവയ്‌ക്കുകയായിരുന്നു. പിന്നാലെ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
കർണാടകയോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ തഗ് ലൈഫ് സിനിമയുട പ്രദർശനം തടയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.