വിരാട് കൊഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപിക്കലിൽ മകൾ ഹിനായ ഏറെ വിഷമിച്ചെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഈ മാസം ആദ്യമാണ് വിരാട് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കുമെന്ന്ക രുതിയിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. അതിന് തൊട്ടുമുൻപ് രോഹിത് ശർമയും ടെസ്റ്റ് മതിയാക്കിയിരുന്നു.
വിരാട് കൊഹ്ലിയുടെ വിരമിക്കലിനോട് മകൾ വൈകാരികമായാണ് പ്രതികരിച്ചതെന്ന് പറയുകയാണ് ഹർഭജൻ സിംഗ്. എന്തിനാണ് വിരാട് വിരമിച്ചതെന്നാണ് മകൾ തന്നോട് ചോദിച്ചത്. എന്നാർ ഹർഭജന് അതിന് ഉത്തരമില്ലാതിരുന്നതോടെ ഹിനായ പിതാവിനോട് തനിക്ക് വേണ്ടി വിരാട് കൊഹ്ലിക്ക് മെസേജ് അയക്കാൻ പറഞ്ഞു.
അവൾ ഒരു സന്ദേശം ടൈപ്പ് ചെയ്തു. ഹായ് ഞാൻ ഹിനായയാണ്. എന്തിനാണ് താങ്കൾ വിരമിക്കൽ പ്രഖ്യാപിച്ചത്. അവളുടെ ഹൃദയത്തെ വിരമിക്കൽ ബാധിച്ചിരുന്നു. വിരാട് കോലി അതിന് മറുപടി നൽകിയെന്നും ഹർഭജൻ പറഞ്ഞു. ഒരു ചിരിയോടെയാണ് അദ്ദേഹമതിന് മറുപടി നൽകിയത്. മകളെ, ഇതാണ് സമയം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 210 ടെസ്റ്റ് ഇന്നിംഗ്സിൽ നിന്ന് 9230 റൺസാണ് താരം നേടിയത്.















