ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ (PoK) താമസിക്കുന്നവർ ഇന്ത്യയുടെ സ്വന്തം ജനങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവർ രാജ്യത്തേക്ക് മടങ്ങുന്ന ഒരു ദിനം വരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദേശീയ തലസ്ഥാനത്ത് നടന്ന സിഐഐ വാർഷിക ബിസിനസ് ഉച്ചകോടി -2025 ന്റെ ഉദ്ഘാടന പ്ലീനറിയെ അഭിസംബോധന ചെയ്യവയെയായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശം.
പാക് അധിനിവേശ കശ്മീരിലുള്ളത് നമ്മുടെ സ്വന്തം ജനതയാണ്. പിഒകെയിലെ ഭൂരിഭാഗം ആളുകളും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നു, വഴിതെറ്റിക്കപ്പെട്ടവർ ചുരുക്കം ചിലർ മാത്രമേയുള്ളൂ.” രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാകിസ്താന് തിരിച്ചടി നൽകിയതിൽ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ശേഷിയുടെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഓപ്പറേഷൻ സിന്ദൂരിൽ നമ്മുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചു, ഏത് ശത്രുവിന്റെയും കവചം തുളച്ചുകയറാനുള്ള ശക്തി നമുക്കുണ്ടെന്ന് തെളിയിച്ചു. ഇന്ന് ദേശീയ സുരക്ഷയ്‌ക്ക് മെയ്‌ക്ക് ഇൻ ഇന്ത്യ പ്രധാനമാണെന്ന് തെളിയിക്കപ്പെട്ടു,” പ്രതിരോധമന്ത്രി പറഞ്ഞു. പാകിസ്താൻ തിരിച്ചടി നൽകിയത് ഉത്തരവാദിത്തപരമായ സംയമനം പാലിച്ചുകൊണ്ടായിരുന്നുവെന്നും അല്ലായിരുന്നുവെങ്കിൽ ഇതിലും കൂടുതൽ നാശനഷ്ടങ്ങൾ പാകിസ്താനുണ്ടാകുമായിരുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.















