കോഴിക്കോട് : എഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോഴിക്കോട് ബേപ്പൂരാണ് സംഭവം. ബേപ്പൂർ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പിടിയിലായത്.
നാട്ടുകാരാണ് അതിഥി തൊഴിലാളികളെ പിടികൂടിയത്. ചാക്കിൽ കയറ്റി കടത്തിക്കൊണ്ട് പോകാനായിരുന്നു പ്രതികളുടെ ശ്രമം. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനുമാണ് പിടിയിലായത്.















