ഒരിടവേളയ്‌ക്കുശേഷം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പഴയൊരു വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെഹ്ബാസ് ഷെരീഫ് നടി മാവ്‌റ ഹൊക്കെയ്നിന് അവാർഡ് സമ്മാനിക്കുന്ന വീഡിയോ ആണിത്.
2023 ലെ ഒരു അവാർഡ് ദാന ചടങ്ങിൽ നിന്നാണെന്ന് കരുതപ്പെടുന്ന 14 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് എക്‌സിൽ വ്യാപകമായി പങ്കുവയ്‌ക്കപ്പെട്ടു. പാക് പഞ്ചാബിലെ ഗവർണർ ഹൗസിൽ നടന്ന ചടങ്ങിൽ അവാർഡ് കൈമാറിയ ശേഷം മാവ്‌റ ഹോക്കെയ്‌നെ തല മുതൽ കാൽ വരെ നോക്കുന്ന ഷെഹ്ബാസ് ഷെരീഫിനെ വീഡിയോയിൽ കാണാം. നടിയെ കണ്ണെടുക്കാതെ നിരീക്ഷിക്കുന്ന പാക് പ്രധാനമന്ത്രിയുടെ പ്രവർത്തിയെ “ഡീപ് സ്കാൻ” എന്നാണ് ചിലർ വിശേഷിപ്പിച്ചത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി, ചില ഉപയോക്താക്കൾ പ്രധാനമന്ത്രിയുടെ പെരുമാറ്റത്തെ വിമർശിക്കുകയും പരിഹസിക്കുകയും അനുചിതമെന്ന് വിളിക്കുകയും ചെയ്തു. “പേര് കൊണ്ട് ഷെരീഫ് (മാന്യൻ) സ്വഭാവം കൊണ്ട് സംശയാസ്പദമാണ്. പാകിസ്ഥാൻ ഇക്കാര്യത്തിൽ സ്ഥിരത പുലർത്തുന്നു.”ഒരു ഉപയോക്താവ് എഴുതി.
Apparently Shehbaz Sharif is not that Sharif 😂😂 pic.twitter.com/RzzitJgJlI
— Cabinet Minister, Ministry of Memes,🇮🇳 (@memenist_) May 28, 2025
2016 ൽ ഹർഷ് വർദ്ധൻ റാണെയ്‌ക്കൊപ്പം ‘സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് മാവ്‌റ ഹോക്കെയ്ൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ പരസ്യമായി വിമര്ശത്തോടെ നടിയെ മ്യൂസിക് ആപ്പുകളിലെ സനം തേരി കസത്തിന്റെ ഡിജിറ്റൽ പോസ്റ്ററുകളിൽ നിന്ന് ഒഴിവാക്കി. കൂടാതെ ചിത്രത്തിന്റെ തുടർഭാഗത്തിൽ മാവ്‌റ അഭിനയിക്കുകയാണെങ്കിൽ താൻ അഭിനയിക്കില്ലെന്ന് സഹനടൻ ഹർഷവർധൻ പ്രഖ്യാപിക്കുകയും ചെയ്തു.