ഫഹദ് ഫാസിലിനെ കുറിച്ച് വാചാലനായി നടൻ വിനയ് ഫോർട്ട്. ഫഹദ് ഫാസിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ലെന്നും അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് ബോളിവുഡിൽ നിന്ന് പോലും കോളുകൾ വരാറുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
“ബോളിവുഡിൽ നിന്ന് പോലും പലരും വിളിച്ച് ഫഹദിന്റെ നമ്പർ ചോദിച്ചിട്ടുണ്ട്. അദ്ദേഹം സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ല. എന്തുകൊണ്ടാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തതെന്ന് ഞാൻ ഫഹദിനോട് ചോദിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യമാണ്. എല്ലാവരും ഇപ്പോൾ ഫഹദിനെ അന്വേഷിക്കുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഒരു സ്വകാര്യതയ്‌ക്ക് വേണ്ടിയായിരിക്കും അദ്ദേഹം ഇത് ചെയ്യുന്നത്”.
ഞാൻ ബോംബെ ഫിലിം സ്കൂളിലാണ് പഠിച്ചത്. അവിടുന്നൊക്കെ കോൾ വരാറുണ്ട്. ഫഹദിനെ കുറിച്ച് ചോദിക്കാറുണ്ട്. ഫഹദിനെ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. ഫഹദിന്റെ നമ്പർ എന്നോട് ചോദിക്കരുതെന്നാണ് ഞാൻ എല്ലാവരോടും പറയുന്നത്. ഫഹദിന്റെ പേഴ്സണൽ നമ്പർ എന്റെ കയ്യിലുണ്ട്. പക്ഷേ താൻ അത് ആർക്കും കൊടുക്കില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു.