ന്യൂഡൽഹി: മാധ്യമ പ്രവർത്തകർ ചമഞ്ഞ് പാക് ചാരസംഘടന സിആർപിഎഫ് ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. സിആർപിഎഫ് എഎസ്ഐ മോത്തിറാം ജാട്ടിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തു.
പഹൽഗാമിൽ സിആർപിഎഫ് ബറ്റാലിയനിൽ ജോലി ചെയ്തിരുന്ന ചെയ്തിരുന്ന മോത്തിറാം ജാട്ടിലെ ഭീകരാക്രണത്തിന്റെ അഞ്ച് ദിവസം മുൻപാണ് ഡൽഹിയിലേക്ക് സ്ഥലം മാറ്റിയത്. 2023ൽ ഒരു പ്രമുഖ വാർത്താ ചാനലിലെ റിപ്പോർട്ടർ എന്ന തരത്തിലാണ് ചാരസംഘടന ഇയാളെ ബന്ധപ്പെട്ടത്. പിന്നീട് ചെറുതും വലുതുമായ വിവരങ്ങൾ ഇയാൾ കൈമാറി. സുപ്രധാന വിവരങ്ങൾക്ക് 3,000 മുതൽ 12,000 വരെ ഇയാൾക്ക് നൽകിയിരുന്നു. എല്ലാ മാസവും നാലാം തീയതി അക്കൗണ്ടിൽ പണം എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് 15 ലക്ഷം രൂപയാണ് ഇത്തരത്തിൽ ഇയാൾക്ക് ലഭിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പഹൽഗാം സന്ദർശനം, കശ്മിരീലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം, സിആർപിഎഫിന്റെ നീക്കങ്ങൾ, ഭീകരരുടെ ഒളിസങ്കേതം എന്നിവ ഇയാൾ ഐഎസ്ഐക്ക് കൈമാറിയിരുന്നുവെന്നാണ് റിപ്പോർട്ട്.
മോത്തി റാം ജാട്ടിനെ സിആർപിഎഫ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഐബിയും സിആർപിഎഫ് വൃത്തങ്ങളും ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.















