തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. പല പേരുകൾ പരിഗണിച്ച ശേഷമാണ് ഒടുവിൽ സ്വരാജിലേക്ക് എത്തിയത്. സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഇടത് സ്വതന്ത്രനായിരുന്ന പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആര്യാടന്‍ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. രാഷ്‌ട്രീയ യൂദാസാണ് അൻവർ. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്‌ട്രീയ പോരാട്ടമാണിതെന്നും ഗോവിന്ദൻ പറഞ്ഞു. 2016–-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു എം. സ്വരാജ്.















