വൈദ്യുതി ബിൽ കുറയ്‌ക്കാനുള്ള പാക് മൗലാനയുടെ പരിഹാരമാർഗം സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. വേനൽകാലത്ത് വൈദ്യുതി ബിൽ വർദ്ധിച്ച് വരികയാണെന്നും കുറയ്‌ക്കാൻ എന്തെങ്കിലും പാർത്ഥനയോ പ്രതിവിധിയോ പറയാമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതു കേട്ടപാടെ മൗലന പ്രതിവിധിയും പറഞ്ഞു കൊടുത്തു.
‘ നിങ്ങളുടെ വൈദ്യുതി മീറ്ററിൽ സംസം എന്ന് മാസത്തിൽ രണ്ടുതവണ എഴുതുക. -ഇന്ന് എഴുതുകയാണെങ്കിൽ 15 ദിവസം കഴിഞ്ഞ് വീണ്ടും സംസം എഴുതണം. ദൈവം തയ്യാറാണെങ്കിൽ, നിങ്ങളുടെ ബിൽ കുറയ്‌ക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു’, മൗലാന പറയുന്നു.
‘ കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ തലവേദനയാകുന്നുണ്ടോ? ഈ പാകിസ്ഥാനി മൗലാനയ്‌ക്ക് ഒരു ദൈവിക പരിഹാരമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Faced with soaring electricity bills? This Pakistani Maulana has a divine solution. pic.twitter.com/zxQtDc1hSs
— Sonam Mahajan (@AsYouNotWish) May 28, 2025
മണിക്കൂറുകൾ കൊണ്ട് . 1.4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയത്. രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. ‘ഇപ്പോൾ വൈദ്യുതി ഉപയോഗിക്കുന്നതിന് സർക്കാർ എനിക്ക് പണം നൽകുന്നു’, ‘ബില്ലുകൾ അടയ്‌ക്കാൻ സഹായിക്കുന്ന ഒരു ജിന്നിനെ വിളിക്കാൻ ആളുകളോട് പറയാത്തതിൽ എനിക്ക് അതിശയമുണ്ട്’, എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.















