കുതിച്ചുയര്‍ന്ന് ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ ഓഹരികള്‍; ഒരാഴ്ച കൊണ്ട് ഉയര്‍ന്നത് 50%, വിപണി മൂല്യം 5.7 ലക്ഷം കോടി രൂപയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

കുതിച്ചുയര്‍ന്ന് ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ ഓഹരികള്‍; ഒരാഴ്ച കൊണ്ട് ഉയര്‍ന്നത് 50%, വിപണി മൂല്യം 5.7 ലക്ഷം കോടി രൂപയിലേക്ക്

കഴിഞ്ഞ വ്യാഴാഴ്ച 1,500 രൂപയ്ക്ക് വിറ്റിരുന്ന ഓഹരിയുടെ വെള്ളിയാഴ്ചത്തെ വില 2350 രൂപയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 07:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കുതിപ്പ് തുടരുകയാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ (എന്‍എസ്ഇ) ഓഹരികള്‍. പക്ഷേ ഓഹരി വിപണിയിലല്ല എന്നു മാത്രം. ഇതുവരെ ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ ഓഹരി വില കഴിഞ്ഞ ഒരാഴ്ച കൊണ്ട് 50% ആണ് മുന്നേറിയത്. കഴിഞ്ഞ വ്യാഴാഴ്ച 1,500 രൂപയ്‌ക്ക് വിറ്റിരുന്ന ഓഹരിയുടെ വെള്ളിയാഴ്ചത്തെ വില 2350 രൂപയാണ്. നിലവില്‍ എന്‍എസ്ഇയുടെ ഓഹരി ഉടമകളുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുണ്ട്. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയെ സംബന്ധിച്ച് ഇത് റെക്കോഡാണ്.

ഗ്രേ മാര്‍ക്കറ്റിലെ കച്ചവടം

ഗ്രേ മാര്‍ക്കറ്റിലാണ് ലിസ്റ്റ് ചെയ്യപ്പെടാത്ത എന്‍എസ്ഇ അടക്കമുള്ള ഓഹരികള്‍ ട്രേഡിംഗ് അഥവാ അനൗദ്യോഗിക കൈമാറ്റം നടക്കുന്നത്. വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനികള്‍ വഴിയാണ് ഈ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുക. േ്രഗ മാര്‍ക്കറ്റിലെ ഓഹരികളുടെ വിലയെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം എന്നാണ് പറയുന്നത്. വെള്ളിയാഴ്ചത്തെ എന്‍എസ്ഇയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയമാണ് 2350 രൂപ.

ലോകത്തെ രണ്ടാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

ശക്തമായ വിപണി ആധിപത്യമുള്ള കമ്പനിയാണ് എന്‍എസ്ഇ. ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചും ട്രേഡിംഗ് വോളിയം അനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമാണ് ഇത്. 268 ഐപിഒകള്‍ 1.67 ലക്ഷം കോടി രൂപ സമാഹരിച്ചതോടെ എന്‍എസ്ഇ മൂലധന വിപണിയില്‍ കരുത്തു കാട്ടുകയും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

മികച്ച വരുമാനം, ഉയര്‍ന്ന മൂല്യം

2024-25 സാമ്പത്തിക വര്‍ഷത്തില്‍ എന്‍എസ്ഇയുടെ വരുമാനം 16 ശതമാനം ഉയര്‍ന്ന് 17,141 കോടി രൂപയിലെത്തി. അറ്റാദായം 47 ശതമാനം വര്‍ധിച്ച് 12,188 കോടി രൂപയായി. ഓഹരികള്‍ക്ക് 35 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ എന്‍എസ്ഇയുടെ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ഉണ്ട്. പ്രത്യേകിച്ചും സമീപകാലത്തെ മികച്ച െ്രെതമാസ ഫലങ്ങള്‍ക്കും 4:1 ബോണസ് അനുവദിച്ച നടപടിക്കും ശേഷം.

മികച്ച മൂല്യമാണ് കമ്പനിക്ക് വിദഗ്ധര്‍ കല്‍പ്പിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഡ്രൂ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്‍എസ്ഇയുടെ ഓഹരി മൂല്യം 1,550-1,700 രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം എന്‍എസ്ഇയുടെ വിപണി മൂല്യം ഏകദേശം 5.7 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇത് വന്‍ നിക്ഷേപകരെയും റീട്ടെയ്‌ലര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു.

ഐപിഒ വൈകില്ല

എന്‍എസ്ഇ ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള നിയന്ത്രണങ്ങള്‍ അടുത്തിടെ കുറച്ചിട്ടുണ്ട്. പുതിയ ഐഎസ്‌ഐഎന്‍ നമ്പര്‍ വരുന്നതോടെ, വാങ്ങുന്നയാളുടെ ഡീമാറ്റ് അക്കൗണ്ടില്‍ എന്‍എസ്ഇ ഷെയറുകള്‍ ഒന്നു രണ്ടു ദിവസത്തിനകം ഡെലിവറി ചെയ്യപ്പെടും. മുന്‍പ് ഇതിനായി രണ്ട് മാസത്തിലേറെ കാത്തിരിക്കണമായിരുന്നു.

കോ-ലൊക്കേഷന്‍ കേസില്‍ സെബിയുമായി നടന്നുകൊണ്ടിരിക്കുന്ന നിയമ പോരാട്ടം ഒത്തുതീര്‍പ്പാക്കാന്‍ എന്‍എസ്ഇ 1000 കോടി രൂപ ചെലവഴിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐപിഒയിലേക്ക് കമ്പനി അടുക്കുന്നെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നാവും എന്‍എസ്ഇയെന്ന് ഉറപ്പായിട്ടുണ്ട്.

Tags: IPONSEnse stockgrey marketunlisted stock
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies