കൊച്ചി: പാകിസ്ഥാൻ വാട്സാപ്പ് ഗ്രൂപ്പുകളിലെ അന്വേഷണം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിലേക്കും വ്യാപിപ്പിക്കുന്നു . ‘ഓപ്പറേഷൻ ക്ലീൻ’ പരിശോധനകൾക്ക് ശേഷവും എറണാകുളം റൂറൽ മേഖലയിൽ നിരവധി ബംഗ്ലാദേശികൾ തങ്ങുന്നുണ്ടെന്നാണ് വിവരം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി പാകിസ്ഥാനിലേക്കും, ബംഗ്ലാദേശിലേക്ക് നിരവധി കോളുകൾ പോയിരുന്നു. ഇതും പാക് വാട്സാപ്പ് ഗ്രൂപ്പുകളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസും കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയും, ഭീകര വിരുദ്ധ സ്ക്വാഡും അന്വേഷക്കുന്നുണ്ട്. അസം സ്വദേശി മുബാറക് ഹുസൈന്റെ മൊബൈൽ ഫോണിൽ നിന്ന് പാക് പൗരന്മാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളുകൾ കണ്ടെടുത്തത്.
സംസ്ഥാനത്ത് കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി പാകിസ്ഥാനിലേക്ക് വിളിച്ച കോളുകളിലെ ദുരൂഹത തുടരുകയാണ്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴി ബംഗ്ലാദേശിലേക്കും വിളികൾ പോയിട്ടുണ്ട്. ഭീകരവാദി സ്ലീപ്പർ സെല്ലുകളോ, ശത്രുരാജ്യങ്ങളുടെ ചാരസംഘടനകളോ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിച്ച് വിവരങ്ങൾ കൈമാറ്റം നടത്തിയിരുന്നോ എന്നും സംശയമുണ്ട്.
പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ ഒളിച്ചു കഴിയുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും ഗ്രൂപ്പിൽ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇതിലൂടെ കൈമാറിയ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള വാട്സാപ്പ് ഗ്രൂപ്പും മുബാറക് ഹുസൈന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇത്തരം ഗ്രൂപ്പുകളിലൂടെയും മറ്റ് ആശയ വിനിമയങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഏറെ ദൈർഘ്യമുള്ള ദൃശ്യങ്ങളുടെ ഒടുവിൽ മറ്റ് ചില ദൃശ്യങ്ങളും കൈമാറിയിട്ടുണ്ടാകാനാണ് സാധ്യത.















