പാക് നടി ബുഷ്റാ അൻസാരിക്ക് മറുപടിയുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ‘മുംബൈയിൽ വാടകയ്‌ക്ക് വീട് കിട്ടാത്തത് കൊണ്ട് ഞാനും ഭാര്യ ശബാനയും തെരുവിലാണ് അന്തിയുറങ്ങുന്നത്, ജാവേദ് അക്തർ പരിഹസിച്ച് കൊണ്ട് പറഞ്ഞു. മുംബൈയിൽ ജാവേദ് അക്തറിന് ഒരു വീട് പോലും വാടകയ്‌ക്ക് കിട്ടില്ലെന്നായിരുന്നു ബുഷ്റയുടെ പരാമർശം. ലലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ജാവേദ് അക്തർ മറുപടി നൽകിയത്. പഹൽഗാം ഭീകരാക്രമണത്തെ ജാവേദ് അക്തർ ശക്തമായി അപലപിച്ചിരുന്നു. ഇതിനെതിരെയാണ് ബുഷ്റ അൻസാരിയെ ചൊടിപ്പിച്ചത്.
“ബുഷ്‌റ അൻസാരി എന്നൊരു പാകിസ്ഥാൻ നടിയുണ്ട്. നസീറുദ്ദീൻ ഷാ മിണ്ടാതിരിക്കു പോലും എന്നോടും മിണ്ടാതിരിക്കാൻ അവർ ഒരിക്കൽ പറഞ്ഞു. ഞാൻ എപ്പോൾ സംസാരിക്കണം, സംസാരിക്കരുത് എന്ന് പറയാൻ അവർക്കെന്ത് അവകാശം. ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, മിണ്ടാതിരിക്കില്ല.
‘വാടക ഫ്ലാറ്റ്’ പരാമർശത്തിന് കാരണമായ സംഭവവും ജാവേദ് അക്തർ വിവരിച്ചു. ” 25 വർഷം മുമ്പ് ഒരു നിക്ഷേപം എന്ന നിലയിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ചിരുന്നു. അന്ന്
പാക് മുസ്ലീമിന് ഫ്ലാറ്റുടമ വിൽക്കില്ലെന്ന് ബ്രോക്കർ പറഞ്ഞു. എന്നാൽ പിന്നീടാണ് കാര്യം വ്യക്തമായത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സിന്ധിൽ നിന്നുള്ളവരായിരുന്നു. അവരെ പാകിസ്താനികൾ അവിടെ നിന്നും ആട്ടിയോടിച്ചതാണ്. ആ വേദനയിൽ നിന്നാണ് പാക് വേരുകള്ളവർക്ക് ഫ്ലാറ്റ് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞത്.















