കൊച്ചി: ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യന്‍ സ്വത്വത്തിന്റെയും പ്രതീകമായ ആചാര്യ പഞ്ചകച്ചം വേഷ്ടിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ് കോട്ടണ്‍, സനാതന പണ്ഡിതനും സാംസ്‌കാരിക പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ദുഷ്യന്ത് ശ്രീധറുമായി കൈകോര്‍ക്കുന്നു. ആചാര്യ പഞ്ചകച്ചം വേഷ്ടിയുടെ ബ്രാന്‍ഡ് അംബാസഡറായി ദുഷ്യന്ത് ശ്രീധറിനെ കമ്പനി പ്രഖ്യാപിച്ചു. സനാതന ധര്‍മ്മം, സാംസ്‌കാരിക പാരമ്പര്യം, കാലാതീതമായ ക്ലാസിക്കല്‍ വസ്ത്രധാരണം എന്നിവയോടുള്ള പരസ്പര ആരാധനയാല്‍ ഏകീകരിക്കപ്പെട്ട രണ്ട് ശക്തികളുടെ ഒരു സംയോജനമാണിതെന്ന് രാംരാജ് കോട്ടണ്‍ പറഞ്ഞു.
ആത്മീയ വംശപരമ്പരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ജ്ഞാനത്തിന്റെയും ധര്‍മ്മത്തിന്റെയും പാത പിന്തുടരുന്നവര്‍ക്ക് ഒരു ആചാരപരമായ വസ്ത്രമായി മാറുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെ നിര്‍മ്മിച്ച വസ്ത്രമാണ് ആചാര്യ പഞ്ചകച്ചം വേഷ്ടിയെന്ന് കമ്പനി പറഞ്ഞു. ആത്മീയ ആചരണങ്ങള്‍, മതപരമായ ചടങ്ങുകള്‍, സാംസ്‌കാരികമായി പ്രാധാന്യമുള്ള ഒത്തുചേരലുകള്‍ എന്നിവയ്‌ക്കായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതാണ് വേഷ്ടി.
സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ആഴമായ അറിവും വിപുലമായ പ്രാവീണ്യവും പുരാതന ജ്ഞാനത്തെ സമകാലിക പ്രസക്തിയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള കഴിവും ഉള്ള ദുഷ്യന്ത് ശ്രീധര്‍, ഇന്ത്യന്‍ ഇതിഹാസങ്ങളെയും വിശുദ്ധഗ്രന്ഥങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചയുള്ള പ്രഭാഷണങ്ങളിലൂടെ പല തലമുറകളിലെ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും അവരോട് ഇടപഴകുകയും ചെയ്യുന്നു. ഇന്ത്യയുടെ പവിത്രമായ പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള രാംരാജ് കോട്ടന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പങ്കാളിത്തമെന്നും കമ്പനി അഭിപ്രായപ്പെട്ടു.
‘രാംരാജ് കോട്ടണ്‍ വേഷ്ടിയുടെ പര്യായമാണ്. ഇന്ത്യയിലുടനീളം 4,000 ത്തിലധികം ഇനം വേഷ്ടികള്‍ ഞങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇവയില്‍, പഞ്ചകച്ചം വേഷ്ടി ഗുരുക്കന്മാര്‍ക്കും ആചാര്യന്മാര്‍ക്കും വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ്. ആന്ധ്രാപ്രദേശിനും ദക്ഷിണേന്ത്യയ്‌ക്കും അപ്പുറം ഈ ഉല്‍പ്പന്നം ആഗോളതലത്തില്‍ എത്തിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിട്ടപ്പോള്‍, ദുഷ്യന്ത് ശ്രീധറുമായുള്ള സഹകരണം സ്വാഭാവിക തിരഞ്ഞെടുപ്പായിരുന്നു. ഇന്ത്യന്‍ പാരമ്പര്യം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം അദ്ദേഹത്തെ, അഭിമാനകരമായ ആചാര്യ പഞ്ചകച്ചം വേഷ്ടിയുടെ ഒരു മികച്ച ബ്രാന്‍ഡ് അംബാസഡറാക്കുന്നു,’ രാംരാജ് കോട്ടണിന്റെ സ്ഥാപകനും സാംസ്‌കാരിക സംരംഭകനുമായ കെ.ആര്‍, നാഗരാജന്‍ പറഞ്ഞു.















