ന്യൂഡൽഹി: പാകിസ്താനെതിരെ വിമർശിച്ചത് മതനിന്ദയാണെന്ന് ആരോപിച്ച് പശ്ചിമബംഗാൾ പൊലീസ് അറസ്റ്റ് ചെയ്ത ശർമിഷ്ഠ പനോലിയെ പിന്തുണച്ച് ഡച്ച് പാർലമെന്റ് അംഗവും പാർട്ടി ഫോർ ഫ്രീഡത്തിന്റെ നേതാവുമായ ഗീയർട്ട് വൈൽഡേഴ്സ്. പാകിസ്താനെ വിമർശിച്ചതിന് വിദ്യാർത്ഥിനിയായ യുവതിയെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അപമാനമാണെന്ന് ഗീയർട്ട് വൈൽഡേഴ്സ് പറഞ്ഞു. ശർമിഷ്ഠയെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ഡച്ച് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
Free the brave Sharmishta Panoli!
It’s a disgrace for the freedom of speech that she was arrested.
Don’t punish her for speaking the truth about Pakistan and Muhammad.
Help her @narendramodi! @AmyMek #Sharmishta#IStandwithSharmishta #ReleaseSharmistha #FreeSharmishta pic.twitter.com/YhGSLhuyr2
— Geert Wilders (@geertwilderspvv) May 31, 2025
“ശർമിഷ്ഠ പനോലിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് തന്നെ അപമാനകരമാണ്. പാകിസ്താനെ കുറിച്ചും മുഹമ്മദിനെ കുറിച്ചും ശർമിഷ്ഠ പറഞ്ഞത് സത്യമാണ്. യുവതിയെ സഹായിക്കണമെന്നും” ഗീയർട്ട് വൈൽഡേഴ്സ് എക്സിൽ കുറിച്ചു. “ആൾ ഐയ്സ് ഓൺ ശർമിഷ്ഠ” എന്നെഴുതിയ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
തന്റെ പോസ്റ്റിന് കമന്റിട്ട പാകിസ്താനിലെ സോഷ്യൽമീഡിയ ഉപയോക്താവിന് ശർമിഷ്ഠ നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പിന്നാലെ ഒരു സമുദായത്തിന്റ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ രംഗത്തെത്തി. ഇതോടെ ശർമിഷ്ഠ ക്ഷമാപണം നടത്തുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. മെയ് 14-നായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് കൊൽക്കത്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.