കൊല്ലം: ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ചികിത്സയിലായിരുന്ന യുവാവ് കാന്റീനിൽ നിന്ന് വാങ്ങിയ ദോശയും സാമ്പാറും കഴിക്കുമ്പോഴാണ് പുഴുവിനെ കണ്ടത്.
കരിക്കോട് സ്വദേശി അൽഫാസിനെ ഭക്ഷണം കഴിച്ച ശേഷം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം കാന്റീൻ ജീവനക്കാരോടും ആശുപത്രി അധികൃതരോടും പറഞ്ഞപ്പോൾ മോശം അനുഭവമാണ് ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു.
കാൻസർ രോഗബാധിതയായ അൽഫാസ് രാവിലെ കഴിച്ച പ്രഭാതഭക്ഷണത്തിലായിരുന്നു പുഴു കിടന്നത്. സംഭവത്തിൽ പൊലീസിന് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. ആശുപത്രിയിലെ രോഗികൾക്ക് നൽകുന്ന ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.