ന്യൂഡൽഹി: ശകാരിച്ചു എന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ അധ്യാപകനെ വെറുതേവിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ആരോപണ വിശേയനായ പ്രതി സ്കൂളിലും ഹോസ്റ്റലിലും വിദ്യാർത്ഥിയുടെ സംരക്ഷകനായിരുന്നു. മറ്റൊരു വിടർത്തിയുടെ പരാതിയിലാണ് ഇയാൾ തന്റെ മേൽനോട്ടത്തിലുള്ള കുട്ടിയെ സഹകരിച്ചത്. എന്നാൽ ഇതിനുപിന്നാലെ വിദ്യാർത്ഥിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശകാരിച്ചതിന്റെ ഫലമായി ഇത്രയും വലിയ ദുരന്തം സംഭവിക്കുമെന്ന് ഒരു സാധാരണക്കാരനും പ്രതീക്ഷിക്കില്ലെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുല്ല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റത്തിന് അധ്യാപകനെ കുറ്റവിമുക്തനാക്കാൻ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.















