‘മുല്ല’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് മീര നന്ദൻ. ടെലിവിഷനിലൂടെയാണ് മീര ബിഗ് സ്ക്രീനിൽ എത്തിയത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കി ആയാണ് പ്രവർത്തിക്കുന്നത്.
സോഷ്യൽ മീഡിയയിലും നടി സജീവമാണ്. ഭർത്താവ് ശ്രീജുവിനൊപ്പമുള്ള യാത്രകളും വിശേഷങ്ങളും മീര ആരാധകരെ അറിയിക്കാറുണ്ട്. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു. കഴിഞ്ഞ വർഷം ഗുരുവായൂരിൽ വച്ച് നടന്ന വിവാഹം ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു.
ഏറ്റവും ഒടുവിൽ ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ‘ഒരു ബീച്ച്, സൂര്യൻ, പിന്നെ അവനും ഉണ്ടെങ്കിൽ എല്ലാത്തിൽ നിന്നും എനിക്ക് പുറത്തുകടക്കാൻ കഴിയും’ – എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്















