നോർത്ത് സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ ആറു സൈനികരെ കാണാതാവുകയും മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. നാലുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ചാറ്റെനിലെ സൈനിക ക്യാമ്പിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. ലാചെൻ, ലാചുങ് പ്രദേശത്ത് 1200 ലേറെ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ടീസ്ത നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹവീൽദാർ ലഖ്ബീന്ദർ സിങ്, ലാൻസ് നായിക് മനീഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നീ സൈനികരാണ് മരിച്ചത്.
VIDEO | A portion of the under-construction Sankalang Bridge in North Sikkim is washed away by the Teesta River following heavy rainfall.
The bridge is crucial for North Sikkim, as it is the only connection linking Dzongu, Chungthang, Lachung, and Lachen to the rest of the… pic.twitter.com/1Wa4Pcy5nu
— Press Trust of India (@PTI_News) June 1, 2025















