റിപ്പോ നിരക്ക് ആര്‍ബിഐ അര ശതമാനം താഴ്ത്തിയേക്കുമെന്ന് എസ്ബിഐ; ഭവന, വാഹന വായ്പകളില്‍ വലിയ ആശ്വാസത്തിന് സാധ്യത
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റിപ്പോ നിരക്ക് ആര്‍ബിഐ അര ശതമാനം താഴ്‌ത്തിയേക്കുമെന്ന് എസ്ബിഐ; ഭവന, വാഹന വായ്പകളില്‍ വലിയ ആശ്വാസത്തിന് സാധ്യത

ആഭ്യന്തര പണലഭ്യതയും സാമ്പത്തിക സ്ഥിരതയും സംബന്ധിച്ച ആശങ്കകള്‍ കുറഞ്ഞതായി എസ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 08:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്കിളവ് പ്രഖ്യാപനത്തിന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ആറിന് ചേരുന്ന ആര്‍ബിഐ ധനനയ അവലോയക യോഗത്തിന് ശേഷം റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) കുറയ്‌ക്കുമെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഭവന, വാഹന പലിശ നിരക്കുകള്‍ ആനുപാതികമായി അര ശതമാനം കുറയാനുള്ള സാഹച്യമാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു വലിയ നിരക്ക് കുറയ്‌ക്കല്‍ വായ്പാ ചക്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ആകെ റിപ്പോ നിരക്കിളവ് 100 ബേസിസ് പോയന്റിലേക്ക് എത്തിയേക്കും.

വായ്പയെടുത്തവര്‍ക്ക് ആശ്വാസം

നിലവില്‍ 6 ശതമാനമാണ് റിപ്പോ നിരക്ക്. 6.50 ശതമാനമായിരുന്ന നിരക്ക് രണ്ടു തവണയായി കാല്‍ ശതമാനം വീതം കുറച്ച് 6 ശതമാനത്തിലെത്തിക്കുകയായിരുന്നു. ഇത്തവണ 50 ബേസിസ് പോയന്റ് താഴ്‌ത്തിയാല്‍ പലിശ നിരക്ക് 5.50 ശതമാനത്തിലെത്തും. ആനുപാതികമായി ഭവന, വാഹന വായ്പാ നിരക്കുകളും കുറയും. വ്യക്തിഗത വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, സ്വര്‍ണ വായ്പകളുടെ പലിശ നിരക്ക്, കാര്‍ഷിക വായ്പകള്‍ എന്നിവയുടെയും നിരക്കുകള്‍ താഴും.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിരാശ

നിലവില്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ മിച്ച പണലഭ്യതയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് 2.70 ശതമാനമായി കുറച്ചിട്ടുണ്ട്. ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി) നിരക്കുകള്‍ 2025 ഫെബ്രുവരി മുതല്‍ 30-70 ബിപിഎസ് വരെ കുറച്ചു. എഫ്ഡി നിരക്കുകള്‍ കുറയുന്നത് രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അത്ര സുഖകരമായ സാഹചര്യമല്ല. എഫ്ഡികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് മുതിര്‍ന്ന പൗരന്‍മാരാണ്.

സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലം

ആഭ്യന്തര പണലഭ്യതയും സാമ്പത്തിക സ്ഥിരതയും സംബന്ധിച്ച ആശങ്കകള്‍ കുറഞ്ഞതായി എസ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക വളര്‍ച്ചയും അനുകൂലമാണ്. ഇന്ത്യയുടെ ജിഡിപി 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടി. സാധാരണയില്‍ കവിഞ്ഞ മണ്‍സൂണ്‍, മികച്ച കാര്‍ഷിക ഉല്‍പ്പാദനം, ക്രൂഡ് ഓയില്‍ വില കുറയുന്നത് എന്നിവ ഉള്‍പ്പെടെ നിരവധി ശുഭ സൂചനകള്‍ എസ്ബിഐ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ഈ ഘടകങ്ങള്‍ 2026 സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്ക് ഏകദേശം 3.5 ശതമാനമായി നിലനിര്‍ത്താന്‍ സഹായിക്കും.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കുക എന്ന പ്രാഥമിക ലക്ഷ്യം ധനനയത്തില്‍ ആര്‍ബിഐ മുറുകെപ്പിടിക്കുമെന്നും ഇത് ഗണ്യമായ നിരക്ക് കുറയ്‌ക്കലിലേക്ക് നയിക്കുമെന്നും എസ്ബിഐ പറയുന്നു.

Tags: SBIRBICar Loanrepo rateReserve Bankhousing loan
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies