തിരുവനന്തപുരം: ഓണറേറിയം നൽകുന്നതിൽ കൊണ്ടുവന്ന മാനദണ്ഡം പിൻവലിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. സംസ്ഥാനത്ത് പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കി. വേരിയബിൾ ഇൻസെന്റീവ് 500 രൂപയിൽ താഴെ പോയവർക്ക് പ്രതിമാസം 3,500 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
സമരക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് സർക്കാറിന്റെ നീക്ക
മെന്നും സമര സമിതി വിമർശിച്ചു. ആശമാരുടെ ഓണറേറിയം അടക്കമു വിഷയത്തിൽ യാതൊരു വിധ ഒത്തുതീർപ്പിനും തയ്യാറല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയ്‌ക്ക് പിന്നാലെ ആശ വർക്കർമാരോട് പകപോക്കലാണ് സർക്കാർ സീരിക്കുന്നതെന്നാണ് ആശാ സമരസമിതിയുടെ ആരോപണം.
ആശമാരെ ദ്രോഹിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. ആശമാർ നടത്തിവരുന്ന രാപ്പകൽ സമര യാത്ര വിവിധ ജില്ലകളിൽ പര്യടനം നടത്തുകയാണ് .















