ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സൈഫുള്ള കസൂരിയെ പരസ്യമായി പിന്തുണച്ച് പാക് പഞ്ചാബിലെ അസംബ്ലി സ്പീക്കർ മാലിക് അഹമ്മദ് ഖാൻ.
ഒരു റാലിക്കിടെ കസൂരിയെ ന്യായീകരിക്കുന്ന മാലിക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അന്വേഷണം നടത്താതെയും തെളിവുകളില്ലാതെയും കസൂരിയെ പ്രതിയായി കണക്കാക്കരുതെന്ന് വാദിച്ച മാലിക് ഭീകരനേതാവിനെതിരായ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.
📍 #Exclusive 🇵🇰👹
Pakistan Punjab Assembly Speaker Malik Ahmed Khan defends Pahalgam mastermind Saifullah Kasuri and accuses India of being responsible for the Pahalgam terrorist attack
Note : On May -28, Pak politician Malik Ahmed Khan shared the stage with Talha pic.twitter.com/99oVQOXAg7
— Naren Mukherjee (@NMukherjee6) June 2, 2025
അതേസമയം മെയ് 28 ന് പഞ്ചാബിലെ ഒരു പൊതുപരിപാടിയിൽ പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരനായി കണക്കാക്കപ്പെടുന്ന സൈഫുള്ള ഖാലിദിനും ഐക്യരാഷ്‌ട്രസഭ അംഗീകരിച്ച ഭീകരൻ ഹാഫിസ് സയീദിന്റെ മകനും ലഷ്കർ ഇ തൊയ്ബയുടെ യഥാർത്ഥ തലവനുമായ തൽഹ സയീദിനും ഒപ്പം വേദി പങ്കിട്ട മാലിക് അഹമ്മദ് ഖാന്റെ ചിത്രങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഖാലി ദും തൽഹയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ്.















