കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക ഭീകരവാദത്തെ എതിർത്തതിന് അറസ്റ്റിലായ യൂട്യൂബർ ശർമിഷ്ഠ പനോലിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കൊൽക്കത്ത ഹൈക്കോടതി. എന്നാൽ ശർമിഷ്ഠയെ ഭീകരവാദിയെ പോലെയാണ് ബംഗാൾ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും വീഡിയോയുടെ വിശദാംശങ്ങൾ പരിശോധിക്കാൻ കോടതി തയ്യാറാകണമെന്നും ശർമിഷ്ഠ പനോളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അഭിഭാഷകൻ കോടതിയെ അറിയിച്ചു .
തുടർന്ന് കേസ് ഡയറി അവധിക്കാല ബെഞ്ചിന് മുൻപിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു . ഓപ്പറേഷൻ സിന്ദൂറിനെ ക്കുറിച്ച് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുകയാണെന്നും . സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നവർക്ക് വേണ്ടി അക്രമം നടത്തുന്നവരാണ് ഇസ്ലാമിക ഭീകരർ തുടങ്ങിയ പ്രതികരണങ്ങളാണ് ശർമിഷ്ഠ പനോലി നടത്തിയത്. വീഡിയോ വിവാദമായതോടെ പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തു . എന്നാൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ബംഗാൾ പോലീസ് ഗുരുഗ്രമിൽ നിന്ന് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തിരുന്നു.
ശർമിഷ്ഠ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അപകീർത്തിപ്പെടുത്തിയെന്നും, മത വികാരം വൃണപ്പെടുത്തിയെന്നും ബംഗാൾ പോലീസ് എഫ്ഐ ആറിൽ ആരോപിക്കുന്നു. അതേസമയം ശർമിഷ്ഠയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. ശർമിഷ്ഠയെ മോചിപ്പിക്കണമെന്നും ഇസ്ലാമിക ഭീകരവാദത്തെ എതിർക്കണമെന്നും കങ്കണ റണൗത്ത് ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ശർമിഷ്ഠക്കെതിരെ പരാതി നൽകിയ വജാഹത്ത് ഖാൻ മുൻപ് ഹിന്ദുക്കളെയും ദേവതകളെയും അപകീർത്തിപ്പെടുത്തിയ പരാമർശങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.