കണ്ണൂർ: മയക്കുമരുന്നും ആയുധങ്ങളുമായി സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ. തയ്യിൽ സ്വദേശി സീനത്ത്, ഷാഹിദ് അഫ്നാസ് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ ചാലാട് മണലിലെ ക്വട്ടേഴ്സിൽ വാടകയ്‌ക്ക് താമസിക്കുകയാണ് സീനത്ത്. സീനത്തിന്റെ ഇവിടെ കാപ്പാ കേസ് പ്രതികളെ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സീനത്തിന്റ കൈയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
പൊലീസ് പരിശോധനയ്‌ക്കിടെയാണ് സീനത്തിന്റെ വാടക ക്വട്ടേഴ്സിലേക്ക് ബന്ധുവായ ഷാഹിദ് അഫ്നാസ് ഷാഹിദ് ബൈക്കിൽ എത്തിയത്. ഷാഹിദിൽ നിന്നും നാല് ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു വീട്ടിൽ നിന്നും വടിവാളും നെഞ്ചക്കും അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.