ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നത് പാകിസ്ഥാന്റെ ഒമ്പത് വിമാനങ്ങൾ. പാകിസ്ഥാന്റെ ആറ് വ്യോമസേന യുദ്ധ വിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, സായുധസേന ഡ്രോണുകൾ, C-130 ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനം എന്നിവ ഉൾപ്പെടെ തകർത്തതായാണ് വിവരം.
ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ പാകിസ്ഥാന്റെ വ്യോമ, കര സേനകളുടെ ആസ്ഥാനത്തിന് വൻ നാശനഷ്ടമാണുണ്ടായത്. ഇന്ത്യയുടെ വ്യോമാക്രണത്തിൽ ആറ് പിഎഎഫ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. ഇതിന്റെ ചിത്രങ്ങൾ സഹിതം വ്യോമസേന പങ്കുവച്ചു.
പാകിസ്ഥാനിലെ പഞ്ചാബിലും പാക് അധിനിവേശ കശ്മീരിന്റെ ചില ഭാഗങ്ങളിലുമാണ് ആക്രമണം നടന്നത്. റഡാർ ട്രാക്കിംഗിലൂടെയും തെർമൽ സിഗ്നേച്ചറുകളിലൂടെയും പകർത്തിയ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു.















